Monday, 5 May 2014

             കൂളിമാട്, അതാണ്‌ എന്റെ ഗ്രാമം. രണ്ടു ശരീരങ്ങളിലെ ഒറ്റ ആത്മാവ്, അങ്ങിനെയാണ് എന്റെ നാടിനെ ഞാൻ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. ഇളം ഓളങ്ങളുമായി രണ്ടു നദികൾ സംഗമിക്കുന്നു എന്നതാണ് നാടിന്റെ പ്രത്യേകത. ഇരുവഴങ്ങി പുഴ ചാലിയാറുമായി ഹൃദയങ്ങൾ പരസ്പരം കൈ കോർക്കുന്നു എന്നാ പ്രത്യേകത കൊണ്ടാണ് അങ്ങിനെ വിളിക്കാൻ ആഗ്രഹിക്കുന്നത്. അതൊരു സൂചന മാത്രമാണ്.  ഇവിടുത്തെ മനുഷ്യ മനചേർച്ചയിലും ഇത് പ്രകടമാണ്.   
        
           ഈ വരുന്ന മെയ്‌ 31 -നാണ് ലോക പുകവലി വിരുദ്ധ ദിനം. അത് എന്റെ നാട് നല്ലവണ്ണം ആഘോഷിക്കാറുണ്ട് .  കാരണം, 1995 മുതൽ ഇവിടെ പുകവലി വിമുക്ത ഗ്രാമമാണ്. ഇങ്ങിനെ ഒരു നന്മ ഇവിടെ വരാൻ കഠിനമായ പരിശ്രമത്തിന്റെ കഥയുണ്ട്. ഞങ്ങളുടെ നാട്ടില്ലുള്ള ഒരു പൊതുജന വായനശാലയായ അക്ഷരക്ക്  ഈ സൽപ്രവർത്തിയിൽ ഏറിയ പങ്കും അവകാശപെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ പുകവലി വിമുക്ത ഗ്രാമമാണ് കൂളിമാട് എന്നറിയുമ്പോൾ ഈ നാടിൻറെ നന്മയെ പറ്റി കൂടുതൽ മനസ്സിലാക്കാനാവുക. പല നാടുകളും ഈ നന്മ മാതൃകയാക്കിയിട്ടുണ്ട്. നിങ്ങളുടെ ഓരോ ഗ്രാമങ്ങളിലും ഈ നന്മ പരീക്ഷനടിസ്ഥാനത്തിൽ നടത്തി നോക്കാവുന്നതാണ്. ഒരു പുകയില വിമുക്ത ദിനം നേർന്നുകൊണ്ട്....